Friday, July 30, 2010

കേരളം എത്ര സുന്ദരം ........


കേരളത്തിനെക്കുറിച്ച് ഓര്ക്കുമ്പോള്പലപ്പോഴും എനിക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട്. നരസിംഹത്തിലെ ലാലേട്ടനെപ്പോലെ രോമങ്ങള്ഇങ്ങനെ തല ഉയര്ത്തി നില്ക്കും, എന്തും നേരിടാനുള്ള ചങ്കൂറ്റത്തോടെ. ഒരിക്കലും മറക്കാന്കഴിയില്ല എന്റ്റെ നാടിനെ അതിന്റ്റെ സ്പന്ദനങ്ങളെ....... വയലേലകളും, ആറും, കാവും, കാട്ടരുവികളും, കള കളം പാടുന്ന പുഴയും.... ഹോ! ഓര്ക്കുമ്പോള്ദേ വീണ്ടും ലലേട്ടന്മാര്തല ഉയര്ത്തി നില്ക്കുന്നു. മതിയല്ലേ പുളുവടിച്ചതും നാടിനെ പൊക്കിപ്പറഞ്ഞതും,,,, ഇനി നമുക്ക് കം റ്റു ദി മാറ്റെരിലേക്ക് വരാം...... 

                        
ചില നേരത്ത് തോന്നും മച്ചൂ എത്ര അലമ്പന്മരാണ് നമ്മുടെ നാട്ടില്ഉള്ളതെന്ന്. പ്രധാനമായും പറഞ്ഞാല്ഖദര്ഇട്ടു പോക്രിത്തരം കാണിക്കുന്ന ഒരുപാട് പരാദസസ്യങ്ങള്തഴച്ചു വളരുന്ന നാടാണ്ദൈവതിന്റ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം. ചവിട്ടിക്കൂട്ടാന്തോന്നും ചില പല്ല് കൊഴിഞ്ഞ മാമന്മാരുടെ ഗര്ജനം കേട്ടാല്‍.. ശുദ്ധമണ്ടത്തരം വിളമ്പിയിട്ടു തലയുമുയര്ത്തിപ്പിടിച്ചൊരു നില്പ്പാണ് "ഞാനൊരു സംഭവം ആണല്ലേ??" എന്നുള്ള മട്ടില്‍. ഞാനിപ്പോക്കാണിച്ചു തരാം എന്നുള്ള മട്ടില്ഓരോന്നിനും ഇറങ്ങിത്തിരിക്കും. പിന്നെ ആരെങ്കിലും ചന്തിക്കിട്ട് നാലു പെടപെടച്ചു ചെവി പിടിച്ചു കിഴുക്കി കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോള്വരും ഒരു ഒട്ടിച്ചു വച്ച ഇളിയുമായി ചാനലുകാരുടെ മുന്പില്‍. "ഞാന്അങ്ങനെ പറഞ്ഞതില്ഒരുപാട് ഖേദിക്കുന്നു. ഞാന്അങ്ങനെ പറയാന്പാടില്ലാരുന്നു. ശെമിക്കണം, ഇനി മേലാല്ഞാനിതു ആവര്ത്തിക്കൂല ". ഇതേ മഹത് വാക്യങ്ങള്ഒരായിരം തവണ കേട്ട പാവം ക്യാമറകള് പറയുന്ന മാമന്റ്റെ തള്ളക്കുവിളിക്കുന്നുണ്ടാകും മനസ്സില്‍.  അപ്പൊ പറഞ്ഞു വന്നത് ഇങ്ങനെയുള്ള  പല്ല് കൊഴിഞ്ഞ സിംഹങ്ങളാണ് നമ്മുടെ നാടിന്റെ പ്രധാനപ്രശ്നം. മറ്റേ പാര്ട്ടിക്കാരന്തുമ്മിയാല്കുറ്റം, ചിരിച്ചാല്കുറ്റം. പിന്നെ അതിന്റ്റെ പുറകെ ധര്ണയായി, സമരമായി, വക്കൌട്ടായി, ആകെ ഒരു മേളം തന്നെ...
                                             
പിന്നെ കുറച്ച് പേരുണ്ട് അറിഞ്ഞൂടാത്ത കാര്യങ്ങളെക്കുറിച്ച് വച്ചങ്ങു കാച്ചും (മണ്ടത്തരം). പിന്നെ അതിന്റ്റെ വാലേല്തൂങ്ങി കുറച്ച് നാള്സെലിബ്രിറ്റി കളിക്കും. ചാനലുകാര്ഒരു കിടിലം കൊളുകിട്ടിയതങ്ങു മുതലാക്കും. മറ്റേ പുള്ളിക്കാരനും വിചാരിക്കുന്നത് ഇങ്ങനെയാകും  "എന്തായാലും വേറെ പണിയൊന്നും ഇല്ല. പിന്നെ വെറുതെ ഇരുന്നു ചൊരികുത്തുന്നതിനെക്കാള്നല്ലത് ഒരുത്തനിട്ട് പണികൊടുക്കുന്നത് തന്നാണ് നല്ലത്" എന്നു. ഇതായിരിക്കും ആശാന്റ്റെ പ്ലാന്‍. നല്ലൊരു ഇരയെ കണ്ടു പിടിക്കലാണ് അടുത്ത പണിഇരക്കു  നല്ല നിലയും വിലയും ഉണ്ടാകണം. എന്നാലെ സംഗതി കൊഴുക്കു. പിന്നെ ഇരക്കു നേരെ ഒരാക്രമണം. കണ്ണും പൂട്ടി വായില്വരുന്നത് വച്ചങ്ങു കാച്ചും. പിന്നെ അതിന്റ്റെ  ജഗപൊഗ. പിന്നെ വേറെ ചില മാമന്മാര്ഉണ്ട്. ഞാന്മറ്റേ വലിയവനാ.. ഞാനാണ് മൂത്തത്.. ഞാന്പറയുന്നത് ഇവിടെ എല്ലാരും അനുസരിക്കും..  ഇവിടെ എല്ലാരേം ഞാന്ശരിയാക്കും. കൂടുതല്കളിച്ചാല്അമ്മയെവരെ ശരിയാക്കും എന്നു പറഞ്ഞു കളി തുടങ്ങും. അവസാനം സംഗതീം പോയി വിലക്കും വാങ്ങി വീട്ടിലിരിക്കും. അങ്ങനെയും ചില മാമന്മാര്‍. 
                                                       ഇങ്ങനയൊക്കെ കാണുമ്പോള്എനിക്ക് തോന്നുന്നത് ഇന്ന് അറുപതു വയസ്സ് കഴിഞ്ഞവരിലാണ് യുവത്വം എന്നാണ്. ചെറുപ്പക്കാര്ഇവിടെ അവനോന് ചെയ്യാനുള്ളത് ചെയ്തു മിണ്ടാണ്ടിരിക്കുന്നു. അറുപതു കഴിഞ്ഞ യുവാക്കള്കിടന്നു അടിച്ചു പൊളിക്കുന്നു (പാവങ്ങള്വേറൊന്നും ചെയ്യാനില്ലാതോണ്ടാകും മറ്റുള്ളവരുടെ മണ്ടയില്കയറുന്നത്). പരസ്പ്പരം  ചെളി വാരിയെറിഞ്ഞു കളിക്കുന്നു. ഇന്നലത്തെ മറ്റവന്ഇന്ന് അളിയന്ആകുന്നു. ഇന്നത്തെ അളിയന്മറ്റവന്ആകുന്നു. അങ്ങനെയങ്ങനെ എപിസോഡുകള്ചറ പറാ പാഞ്ഞു പോകുന്നു. അപ്പോഴാണ് മറ്റൊരു ചങ്ങാതിയുടെ കാര്യം ഓര്മ്മ വന്നത്. (ഇത് നമ്മുടെ കൊച്ചു കേരളത്തിന്റ്റെ  മാത്രം വിഷയം അല്ല. കുറച്ച് ദേശീയമാണ് ).  പുള്ളി അത്രയ്ക്ക് വലിയ മാമനല്ല. ഒരണ്ണന്‍ (ഒരു മീഡിയം പരുവം), അത്രേ വരൂ. .  പുള്ളി നാട്ടുകാരെ ക്രിക്കെറ്റ് കളിപ്പിക്കാന്നോക്കി വിക്കെറ്റ് തെറിച്ചു വീട്ടില്ഇരുപ്പാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഉള്ളവന്മനസ്സുകൊണ്ട് പുള്ളിക്കരന്റ്റെ കൂടെയാണ്. പുള്ളി ആണയിട്ടു പറയുന്നു എനിക്കിതില്നിന്നും അഞ്ചു പൈസയുടെയും നേട്ടം ഇല്ലെന്നു. എനിക്ക് തോന്നുന്നു ചങ്ങാതിക്ക് ഇവിടെയാണ് തെറ്റിയത് എന്നാണ്. നമ്മുടെ നാട്ടില്അങ്ങനെ പറയാന്പാടില്ല. അല്ലേല്ആരെങ്കിലും വിശ്വസിക്കുമോ?? ഇവിടെ എല്ലാ മാമന്മാരും എന്തിനെങ്കിലും വേണ്ടിയല്ലാതെ ഒന്നും ചെയ്യൂല. അങ്ങനെയുള്ള വലിയ മാമന്മാര്വിലസുന്ന നാട്ടില്ഒന്നിനും വേണ്ടിയല്ലാതെ എന്തൊക്കെയോ ചെയ്ത ചങ്ങാതിയെ ഇവിടത്തെ വലിയ മാമന്മാര്വെറുതെ വിടുമോ???       പറയ്‌... വെറുതെ വിടുമോ? അത് മാത്രമോ മാമന്മാര്നോക്കുമ്പോള്ചങ്ങാതി ചെറുപ്പം... പിന്നെ കാണാന്കൊള്ളാവുന്ന ഒരു കൂട്ടുകാരിയും.. ഇനി വല്ലതും വേണോ ചക്കരെ വിക്കെറ്റ് തെറിക്കാന്‍??? ഇടവും വളവും നിന്നല്ലാരുന്നോ ഏറുകള്‍.. അവസാനം ചങ്ങാതി സുല്ലിട്ടു കളിയില്നിന്നും സലാം പറഞ്ഞു. എന്റ്റെ പോന്നു ചങ്ങാതീ എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. "നമ്മളെ നന്നാക്കാന്നോക്കരുത്.... നമ്മള്നന്നാവൂല.. അതിന്ത്യാക്കാരുടെ  ഒരു വാശിയാ.. ഇവിടെ പല്ല് കൊഴിഞ്ഞു നട്ടും ബോള്ട്ടും ഇളകിയ മാമന്മാര്പറയുന്നതെ നമ്മള്കേള്ക്കൂ... അവരെ കണ്ടു പഠിക്കണം. എന്താ ചിരി!! സഹിക്കാന്പറ്റൂല. എന്ത് നല്ല പെരുമാറ്റം (നമ്മുടെ മുന്പില്‍). എന്താ ക്ലീന്ഇമേജ്. (പകല്വെളിച്ചത്തില്‍. രാത്രി എന്തുവേനേലും ആകാം. കുടിയോ വലിയൊ പിടിയോ... എന്തും). ഇങ്ങനെയൊക്കെ ആയാല്വിക്കെറ്റു സേഫ്
                                                      ഇത്രയൊക്കെ പറഞ്ഞപ്പോ നിനക്കെന്തു കിട്ടി, നിന്റ്റെ  കൂമ്പിലെ കല്ല്ഇറങ്ങിയോ മറ്റോ എന്നൊക്കെ ആരെങ്കിലും ചോദിച്ചേക്കാം.. അതിനുള്ള എന്റ്റെ എളിയ  മറുപടി ഇതാണ്ഇറങ്ങി മച്ചൂ ഒരു ചെറിയ കല്ല്അങ്ങ് ഇറങ്ങി. ഇത്രയൊക്കെ കണ്ടിട്ട് എന്തെങ്കിലും ചെയ്യാതിരിക്കാന്നമ്മളെന്താ മരം കൊണ്ടുണ്ടാക്കിയതാണോ??? ഇങ്ങനെയെങ്കിലും ഞാനൊന്നു പ്രതികരിക്കട്ടെ. മച്ചു ഒരു കാര്യം മനസ്സിലാക്കണം  ഇക്കഴിഞ്ഞ ഭരത് ബന്ദില്നിലച്ചത് കേരളം മാത്രമാണ്. ബാക്കിയെല്ലായിടത്തും  എല്ലാം ശരിയായി  തന്നെ നടന്നു. കേരളത്തിന്റ്റെ നഷ്ടം മുന്നൂറ്റി അമ്പതു  കോടി. നമ്മള്ശരിക്കും ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് ശരി എന്താണ് തെറ്റ് എന്നു വിദ്യാഭ്യാസത്തില്സംപൂര്ണത കൈവരിച്ച മലയാളികള്ചിന്തിച്ചു തുടങ്ങേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇവിടെ ശരിക്കും ഒരു ശുചീകരണം നടക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലും മലയാളികളുടെ മനസ്സിലും. പഴയതും, ചളുങ്ങിയതും, ചുമ്മാ വീരസ്യം പറയുന്നതും ആയ പഴയ മാമന്മാരെ ആദ്യം പിടിച്ചു പടിക്ക് പുറത്താക്കണംഎന്നിട്ട് അധികാരം നേരെ ചൊവ്വെ ചിന്തിക്കുന്ന ഒരു പുതിയ തലമുറയ്ക്ക് കൈമാറണം. ഇല്ലെങ്കില്നമ്മളെന്നും ഇങ്ങനെയൊക്കെ തന്നെയുണ്ടാകുംകുപ്പികളും പൊട്ടിച്ചു ഓരോ ഹര്ത്താലുകളും ആഘോഷിച്ചു  ആരുടെയെങ്കിലുമൊക്കെ താളത്തിന് തുള്ളി അങ്ങനെയങ്ങനെ.... ഒരു ജീവിക്കുന്ന ശവമായിട്ടു....."    

No comments:

Post a Comment

vishnuprasad or vichooss.