Thursday, August 25, 2011

എന്റെ ശരികള്‍.....

          ചിലരങ്ങനെയാണ് മനസ്സിലാക്കാന്‍ ഭയങ്കര പാടായിരിക്കും. മറ്റു ചിലര്‍ക്ക് ഒരുപക്ഷെ നമ്മളും അങ്ങനെ ആയിരിക്കും. നമ്മളെ മനസ്സിലാക്കാന്‍ അവര്‍ ഒരുപാട് പാടുപെടുന്നുണ്ടാകും. എന്റെ കഷ്ച്ചപ്പാടില്‍ ഓരോ മനുഷ്യനും വ്യത്യസ്തനാണ്. എന്റെയും അവന്റെയും ചിന്ത ഒന്നാണ്, നമ്മള്‍ ഒരുപോലാണ് എന്നൊക്കെ പറയുന്നത്  വെറുതെയാണ്. എവിടെയൊക്കെയോ ഒരു ചെറിയ വ്യത്യാസം നമ്മളെ പടച്ച ഒടെതംപുരാന്‍ ചെയ്തു വെച്ചിട്ടുണ്ട്. ഒരു പക്ഷെ എന്റെ ശരി എന്റെ മാത്രം ശരി ആയിരിക്കാം. അത് നിങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം എന്നെനിക്കു നിര്‍ബന്ധമില്ല. അഥവാ നിങ്ങളത് മനസ്സിലാക്കിയാല്‍ എനിക്ക് അത്രേം സന്തോഷം തരുന്ന വേറൊന്നില്ല എന്നു പറയാം. അങ്ങനെ ആരെങ്കിലും ഒക്കെ നമ്മെ മനസ്സിലാക്കുമ്പോഴല്ലേ നമുക്കൊരു നല്ല സുഹൃത്തിനെ അല്ലെങ്കില്‍ ഒരു നല്ല കാമുകനെയോ കാമുകിയെയോ ഒരു നല്ല ജീവിത പങ്കാളിയെയോ ഒക്കെ കിട്ടുന്നത്. എനിക്കിവിടെ പറയാനുള്ളത് എന്റെ ശരികളാണ്... ഒരു പക്ഷെ എന്റെ മാത്രം ശരികള്‍......

          കുറച്ച് ദിവസമായി വിചാരിക്കുന്നു നമ്മളെന്താ ഇങ്ങനെയെന്നു. ആര്‍ക്കും  ആരെയും ഇഷ്ടമാകുന്നില്ല. ഒരുപക്ഷെ പ്രൊഫഷണല്‍ ലൈഫിലെ തിരക്കുകളും ടെന്‍ഷനും ഒക്കെ ആകാം കാരണം. ആരും ആരെയും സമ്മതിച്ചു കൊടുക്കാന്‍ തയ്യാറാകുന്നില്ല. സ്വന്തം കഴിവുകേടുകള്‍ നൂറെണ്ണം കണ്ടില്ല എന്നു നടിച്ചു അന്യന്റെ ഒരു കഴിവുകേടിനെക്കുറിച്ചു സംസാരിക്കനിവിടെ എല്ലാര്‍ക്കും താല്‍പ്പര്യം. ഒരു പക്ഷെ ഞാനും അങ്ങനെ തന്നെയാകും. ആദ്യം വിചാരിച്ചു ഇത് നമ്മള്‍ മലയാളീസ്സിന്റെ കുഴപ്പം ആണെന്ന്. പിന്നെ മനസ്സിലായി മലയാളീസ്സിന്റെ മാത്രം കുഴപ്പമല്ല ഒരുവിധപ്പെട്ട എല്ലാരുടെം കുഴപ്പമാന്നു. എവിടെച്ചെന്നാലും അതാണ് കഥ ശിവനെ ശിവനെ... വെറുതെ സ്വയം ഊതിവീര്‍പ്പിച്ച ഒരു ഇമാജില്‍ എല്ലാരും അങ്ങനെ ഞെളിഞ്ഞിരിക്കുകയാണ്. ഞാനാണ്‌ സംഭവം എന്ന ഭാവത്തില്‍. മറ്റുള്ളവനെ കുറ്റം പറയാന്‍ നൂറു നാവാണ്. അതിനു വേണ്ടി എന്ത് തന്നെ ത്യഗിക്കാനും ഒരുക്കം ആണിവിടെ എല്ലാരും. അതങ്ങനെയാണ്... അതങ്ങനെ  ആയിപ്പോയി... ഇനി സാക്ഷാല്‍ പടച്ച തമ്പുരാന്‍  വിചാരിച്ചാലും നമ്മള്‍ നന്നാവൂല.. എനിക്കിപ്പോഴും മനസ്സിലാകാത്തത് എന്താന്നു വച്ചാല്‍ മറ്റുള്ളവന്റെ കഴിവുകള്‍ സമ്മതിച്ചു കൊടുത്താല്‍ ഇവിടെ ആര്‍ക്കു എന്താണ് ചേതം..??? ഒരിക്കല്‍ ഞാന്‍ എന്റെ ഓഫീസിലെ ഒരു മാനേജരെ കുറിച്ച് എന്റെ സുഹൃത്തിനോട്‌ പറഞ്ഞു "ഹി ഈസ്‌ എ ഗുഡ് ടീം ലീഡര്‍" എന്നു. ഇത് കേട്ട ഉടനെ എന്റെ സുഹൃത്ത്‌ പറഞ്ഞു "യാ ഹി ഈസ്‌ എ ഗുഡ് ടീം ലീഡര്‍. ബട്ട്‌ ഫോര്‍ ഹിസ്‌ ടീം ഒണ്‍ലി". ആ മറുപടി  കേട്ടപ്പോള്‍ ചിരി വന്നു. അത് തന്നെയല്ലേ ഞാനും പറഞ്ഞത്. പുള്ളി ഒരു നല്ല ടീം ലീഡര്‍ ആണെന്ന് അങ്ങ് സമ്മതിച്ചു കൊടുക്കാന്‍ മറ്റേ ചങ്ങാതിക്ക് എന്തോ ഒരു വിഷമം. ഇതൊരുമാതിരി പുതിയ വീടിനെക്കുറിച്ചു അഭിപ്രായം പറയാന്‍ പറഞ്ഞപ്പോള്‍ "വീടൊക്കെ സൂപ്പര്‍. പക്ഷെ പൊളിക്കാന്‍ കുറച്ച് പാടു പെടും " എന്നു പറഞ്ഞ പോലല്ലേ... ഞാന്‍ എന്റെ സുഹൃത്തിനെ തിരുത്താന്‍ പോയില്ല.. പോയിട്ടും കാര്യമില്ല.. അതങ്ങനാ... എന്തിനാ വെറുതെ..
 

            ഈയിടെയായി കാണുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്-കളില്‍ ഏറ്റവും കളിയാക്കപ്പെടുന്ന മലയാളി നമ്മുടെ സുന്ദരന്‍ പ്രിത്വിരാജാണ്. എന്തിനാണ് എലാരും ആ ചങ്ങാതിയുടെ നെഞ്ചില്‍ കേറുന്നത് എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പുള്ളിയും ഭാര്യ രത്നവും ചേര്‍ന്ന് ഒരു ഇന്റര്‍വ്യൂ കൊടുത്തതിനു ശേഷമാ ഈ പുകിലൊക്കെ എന്നാ അറിയാന്‍ കഴിഞ്ഞത്. ഞാനും കണ്ടതാ ആ വിവാദ ഇന്റര്‍വ്യൂ. അതില്‍ ഭാര്യ രത്നം പറഞ്ഞ ഒരു കമന്റ്‌ എനിക്കിഷ്ടായില്ല. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന ഒരേ ഒരു നടന്‍ തന്റെ മാന്യ അദ്ദേഹം ആണെന്ന് പറഞ്ഞത്. അത് അതുമാത്രമാണ് കുറച്ച് കടന്നു പോയി എന്നു എനിക്ക് തോന്നിയത്. ബാകിയെല്ലാം ഓക്കേ ആയിരുന്നു. നമ്മള്‍ ഒരാളെ എത്ര മാത്രം വെറുക്കുന്നുവോ എത്ര മാത്രം കളിയാക്കുന്നുവോ; അവന്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരാളെപ്പോലെ തന്നെ അത്ര മാത്രം കാലിബര്‍ ഉള്ള ആളായിരിക്കും  എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . ജഗതി ശ്രീകുമാര്‍ രഞ്ചിനി ഹരിദാസ്സിനെ കളിയാക്കിയപ്പോള്‍ അവിടെ കയ്യടിയുടെ പൂരം. എന്തിനായിരൂന്നു അത്??? ഇംഗ്ലീഷ് പറയുന്നത് അത്ര വലിയ തെറ്റാ???? എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ഏറ്റവും നല്ല അവതാരക ആരാന്നു ചോദിച്ചാല്‍ അത് രഞ്ചിനി തന്നെയാണ്. പലപ്പോഴും പല ആള്‍ക്കാരും മടുള്ളവരുടെ മുന്‍പില്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. ആര്‍ക്കും ആരെയും വിമര്‍ശിക്കാം ഇവിടെ. അരുന്ധതി റോയിക്ക് അണ്ണാ ഹസാരയെ വിമര്‍ശിക്കാം.. എന്താ പ്രശ്നം...?? പക്ഷെ വിമര്‍ശനങ്ങള്‍ കാമ്പുള്ളവ ആയിരിക്കണം. പ്രിത്വിരാജ് സിനിമയില്‍ പ്രണയ തല്‍പ്പരനായ നല്ലപോലെ സംസാരിക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ ആയിരിക്കാം. ഒരുപക്ഷെ ജീവിതത്തില്‍ ജീവിതത്തെ അത്ര ഫണ്ണി ആയിക്കാണാന്‍ ആഗ്രഹിക്കാത്ത ഒരു പരുക്കനായ മനുഷ്യന്‍ ആയിരിക്കാം. അന്ന് ഇന്റര്‍വ്യൂ-വില്‍ കണ്ടത് ജീവിതത്തിലെ പ്രിത്വിരാജ്. പ്രിത്വിരാജ് എന്ന പച്ചയായ മനുഷ്യന്‍. അങ്ങനെ കണ്ടു അത് ക്ഷമിക്കാന്‍ ശ്രമിച്ചൂടെ നമുക്ക്. ഒരാളുടെ പ്രൊഫഷണല്‍ ലൈഫ്-നെയും പേര്‍സണല്‍ ലൈഫ്-നെയും കൂട്ടിക്കുഴക്കാന്‍ പാടില്ല. എന്നാല്‍ പാവം കുഴഞ്ഞു പോകും. പ്രിത്വിരാജ് എന്റെ ഒരു ഉദാഹരണം മാത്രമാണ്. അല്ലാതെ എനിക്ക് പ്രിതിരാജിനോട് പ്രത്യേകം താല്‍പ്പര്യം ഒന്നും ഇല്ല. നമ്മളെയൊക്കെ വിദഗ്ദ്ധമായി പറ്റിച്ചു പബ്ലിക്‌ ഫിഗര്‍ ആയില്ലേ സന്തോഷ്‌ പണ്ഡിറ്റ്‌?? നമ്മള്‍ കളിയാക്കി ക്ലിക്കിയത്തിനും പോസ്ടിയത്തിനും ഒക്കെ പുള്ളിക്ക് കിട്ടീലെ പബ്ലിസിറ്റി പ്ലസ്‌ ചിക്ലി. ശരിക്കും ശശി ആയതു ആരാ??? നമ്മളല്ലേ???? 

            എന്നെ ഇഷ്ടപ്പെടണം എന്നെനിക്കു നിങ്ങളോട് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. താല്‍പ്പര്യം ഉണ്ടെങ്കില്‍ ഇഷ്ടപെടുക,,, ഇല്ലെങ്കില്‍ വേണ്ട. എന്തിനാ എപ്പോഴും വെറുതെ വെറുക്കുക മാത്രം ചെയ്യണേ???? ഒരാള്‍ക്ക്‌ എപ്പോഴും മധുരമായി മാത്രം സംസാരിക്കാന്‍ പറ്റണം എന്നില്ല. ഒരു മനുഷ്യന്‍ ലൈഫില്‍ എപ്പോഴും റൊമാന്റിക്‌ മാത്രം ആണെങ്കില്‍ എന്ത് ബോറായിരിക്കും അത്. എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാനുല്ലതല്ലേ? എന്റെ സുഹൃതുകളോട് ഒരു വാക്ക്, എന്റെ ദേഷ്യം എന്റെ വാക്കുകളില്‍ മാത്രമേ ഉള്ളൂ എന്റെ ഹൃദയത്തില്‍ ഇല്ല... നിങ്ങള്‍ നിങ്ങള്‍ തന്നെയാണ് എന്നും എപ്പോഴും എന്റെ നിധി. 

           വെറുതെ മറ്റുള്ളവന്റെ കുറ്റം കണ്ടു പിടിക്കാനിരിക്കാതെ സ്വന്തം കഴിവുകള്‍ എങ്ങനെ പരിപോഷിപ്പിക്കാം എന്നു നോക്കാം. എന്തിനേറെ പറയുന്നു ഇതിപ്പോ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗ്ഗറില്‍ എന്താ ശരിക്കും നടക്കുന്നത് എന്നെനിക്കറിയില്ല. ഞാന്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അത് മലയാളത്തില്‍ വന്നു. അതെന്റെ കഴിവല്ല.. വെറുതെ പോസ്റ്റ്‌ ചെയ്തു. ആര്‍ക്കും ചെയ്യാന്‍ കഴിയുന്നത്‌. ആരോ ഉണ്ടാക്കിയ കമ്പ്യൂട്ടര്‍, ആരോ ഉണ്ടാക്കിയ മൊബൈല്‍, ആരോ വിതച്ചു കൊയ്ത നെല്ല്, ആരോ നട്ടു വളര്‍ത്തി വലുതാക്കിയ പച്ചക്കറികള്‍. നമ്മള്‍ വെറുതെ കാശു കൊടുത്തു വാങ്ങി ഉപയോഗിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ശരിക്കും എന്താ ചെയ്യണത്. ആരോ ഉണ്ടാക്കിയ ഒരു സിസ്റ്റം. നമ്മള്‍ വെറുതെ ആ സിസ്റ്റം ഫോളോ ചെയ്യാണ്. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.... കണ്ണ് തുറന്നു നോക്കാന്‍ സമയമായി. അപ്പൊ മനസ്സിലാകും നമ്മളെക്കാള്‍ വലിയവര്‍ സമൂഹത്തില്‍ ഉണ്ടെന്നു.. അപ്പൊ പിന്നെ അവരെ സമ്മതിച്ചു കൊടുത്താല്‍ എന്താ കുഴപ്പം?? നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ വൃത്തിയായി ഒരുത്തന്‍ ഒരു കാര്യം ചെയ്‌താല്‍ അവന്‍ തന്നെയാണ് എന്റെ കാഴ്ചപ്പാടില്‍ വലിയവന്‍.

(ആരും എന്നെ ആള് വിട്ടു തല്ലിക്കരുത്‌. ഞാന്‍ ആദ്യമേ പറഞ്ഞു ഒരുപക്ഷെ ഇതെന്റ മാത്രം ശരികള്‍ ആയിരിക്കും എന്നു. )

No comments:

Post a Comment

vishnuprasad or vichooss.