Monday, June 27, 2011

ഒരു ചെറിയ തമാശ..

അന്ന് രാത്രി ആരുടെ പാര്‍ട്ടി ആയിരുന്നു എന്നോര്‍മയില്ല. ആരുടെതയാലും എല്ലാരും നല്ല പൂസ്സായിരുന്നു.... വീട് നിറയെ പാമ്പുകള്‍.. ആരെയും ചവിട്ടി ശല്യപ്പെടുത്താതെ ഒരു സൈടോതുങ്ങി ഞാന്‍ അങ്ങനെ കഷ്ട്ടപ്പെട്ടു നടക്കുമ്പോളാണ് ഞാനാ കാര്യം ശ്രദ്ധിച്ചത്.. ഒരു ചങ്ങാതിയുടെ കിടപ്പില്‍ ചെറിയൊരു പന്തികേട്‌... ചെറിയൊരു ഭയം എവിടെ നിന്നോ ഉള്ളം കാലുവഴി അരിച്ചു കയറി..  ഈശ്വര അവന്‍ തട്ടിപ്പോയോ? എനിക്കറിയാവുന്ന രീതിയില്‍ ഞാനവന്റെ ഡോക്ടര്‍ ആയി.. ഹൃദയം ഇടിക്കുന്നുണ്ടോ എന്നൊരു ഡൌട്ട്.... സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു... നോക്കിയപ്പോള്‍ അതാ ഒരുവന്‍ കണ്ണ് തുറക്കുന്നു... ഞാന്‍ ചത്തെന്നു വിചാരിച്ചവന്‍ അല്ല അപ്പുറത്ത് പകുതി ശവമായിക്കിടന്ന വേറൊരുത്തന്‍. പ്രോഗ്രാം ചെയ്തത് പോലെ അവന്‍ എണീറ്റ്‌ മൂത്ര വിസ്സര്‍ജനം നടത്തി തിരിച്ചു വന്നു... വീണ്ടും ഒഫാകാന്‍ തുടങ്ങിയ അവനെ ഞാന്‍ ഒരു വിധം ഉണര്‍ത്തി എടുത്തു. എന്നിട്ട് കാര്യം പറഞ്ഞു. എന്നിട്ടവന്‍ ശവമായി കിടക്കുന്ന മറ്റേ ചങ്ങാതിയുടെ അടുത്തേക്ക് മന്ദം മന്ദം നടന്നടുത്തു. എനിക്ക് അപകടം മണത്തു. കാരണം ആ ശവമായിക്കിടക്കുന്നവന്‍ ഒരു ഭീകരനാ..... അവനെ ഒരു ദിവസം വെറുതെ വിളിച്ചു ഉണര്‍ത്തിയത്തിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല...  "വെള്ളമടിച്ചാല്‍ അവനൊരു വട്ടനാ... അഥവാ ഉണര്‍ത്തുകയാണേല്‍ വല്ല നല്ല കാരണവും പറഞ്ഞു വേണം ഉണര്‍ത്താന്‍ അല്ലേല്‍ അവന്‍ എണീറ്റ്‌ നെഞ്ചില്‍ പൊങ്കാല ഇടും."   ഞാന്‍ മറ്റേ ചങ്ങാതിയോട്‌ ഉള്ള കാര്യം പറഞ്ഞു..   അത്  ഞാന്‍ ഏറ്റളിയാ എന്ന് പറഞ്ഞു അവന്‍ പതിയെ മറ്റവന്റെ അടുത്തേക്ക് ചെന്നു. ഞാന്‍ ടെന്‍ഷന്‍ അടക്കാന്‍ വയ്യാതെ വീണ്ടും ചോദിച്ചു "എന്താ നീ ചോദിയ്ക്കാന്‍ പോണത്????? ". നീ നോക്കിക്കോ മച്ചൂ എന്നായിരുന്നു അവന്റെ മറുപടി... അവന്‍ ചെന്ന് മറ്റവനെ കുലുക്കി വിളിക്കാന്‍ തുടങ്ങി.... ഡാ അളിയാ എണീക്കെടാ..... ഒരുപാട് ശ്രമത്തിനു ശേഷം മറ്റവന്‍ കണ്ണ് ചിമ്മി നമ്മളെ രണ്ടു പേരെയും നോക്കി... ഞാന്‍ ഇടം കണ്ണിട്ടു നമ്മുടെ ചങ്ങാതിയെ നോക്കി... എന്താ നീ ചോദിയ്ക്കാന്‍ പോണത്  എന്ന ഭാവത്തില്‍.... എണീറ്റിരുന്നവന്‍ കണ്ണ് തിരുമി മറ്റവനെ നോക്കി....  "എന്താടാ???? " എന്ന് ചോദിച്ചു.. അപ്പൊ അവന്‍ വിക്കി വിക്കി പറഞ്ഞു "അളിയാ പിണ്ണാക്ക് ഇരുപ്പുണ്ടോടാ? നല്ല കൊപ്ര പിണ്ണാക്ക്! " മറ്റവന്‍ കണ്ണ് മിഴിച്ചു ഇവനെ നോക്കി.. അപ്പൊ ഇവന്‍ വിക്കി വിക്കി പറഞ്ഞു.. "ഇല്ലല്ലേ? എന്നാ പിന്നെ നീ ഉറങ്ങിക്കോ " - എന്ന്. അവന്‍ അത് പറഞ്ഞു തീര്‍ക്കുമ്പോഴേക്കും ഞാന്‍ എന്റെ കട്ടിലില്‍ എത്തിയിരുന്നു... ആപ്പോ അങ്ങ് ദൂരെ നിന്ന് ആ പാവം കുഞ്ഞാടിന്റെ ദീന രോദനം കേള്‍ക്കുന്നുണ്ടായിരുന്നു....

No comments:

Post a Comment

vishnuprasad or vichooss.