Tuesday, September 27, 2011

ഞാനറിയുന്നു.......

ഞാനറിയുന്നു  ഈ  എന്നെയറിയുന്നു ...
ഉടയോന്‍ പടച്ചോരീ ഉടലിനുള്ളില്‍ വൃഥാ
പിടയുന്ന നെഞ്ചിന്റെ തുടിപ്പറിയുന്നു ..... 

തൊടിയിലെ കുയിലിന്റെ  പാട്ടറിയുന്നു ...
വെയിലറിയുന്നു  മഴയറിയുന്നു ....
തുള്ളി തെറിക്കുമാ സ്നേഹമറിയുന്നു .... 

ഇരവറിയുന്നു പകലറിയുന്നു ...
ഇരവിലെ പകലിനെ തനിയെയറിയുന്നു ....
പുഴയറിയുന്നു പൂക്കളറിയുന്നു ....
സ്നിഗ്ദമാം മഞ്ഞിലെ കുളിരുമറിയുന്നു.....  

ചിരികളറിയുന്നു ചഞ്ചല മിഴികളറിയുന്നു....
ബന്ധമെന്ന സുന്ദര ബന്ദനമറിയുന്നു...... 

ഞാനറിയുന്നു ... ഈ  എന്നെയറിയുന്നു ...
എന്റെ ചപല മോഹങ്ങളിലെ പൊള്ളുന്ന നോവറിയുന്നു ...
എന്റെ നല്ലതറിയുന്നു കെട്ടതറിയുന്നു   ...
എന്നെ തനിചാക്കിയ ആ  കുറവുകളറിയുന്നു  .... 
ഞാനറിയുന്നു  എന്റെ  പ്രണയമറിയുന്നു  ...
ദൂരത്ത് നിന്നുമാ മിഴികളറിയുന്നു  .... 

കൂട്ടറിയുന്നു  കൂട്ടുകാരെയറിയുന്നു....
ആ  സഹൃദയങ്ങളിലെ തുളുമ്പുന്ന നന്മയറിയുന്നു ....

ഞാനറിയുന്നു ഈ എന്നെയറിയുന്നു ....
എന്റെ കാഴ്ചയറിയുന്നു... കേള്‍വിയറിയുന്നു .... 

പറയാന്‍ മറന്നതും പാടാന്‍ ശ്രമിച്ചതും.....
ഒരു മാത്ര ഒന്നു കാണാന്‍  കൊതിച്ചതും ....
അറിവായി നിറവായി മനതാരിലറിയുന്നു ...

ഞാനറിയുന്നു ഈ എന്നെയറിയുന്നു .....
എന്നെ പടച്ചോരാ ഈശ്വരന്റെ ഉന്നമറിയുന്നു...  ഉയര്‍ച്ചയറിയുന്നു .....

(വിഷ്ണുപ്രസാദ്‌ സുകുമാരന്‍)

1 comment:

  1. എന്നിരുന്നാലും നാം ഒന്നുമറിയുന്നില്ല ...എന്നതല്ലേ സത്യം...? അതേ അത് മാത്രാണ് സത്യം ....ദൈവത്തിന്റെ നാടെന്നു ഏതോ കോന്തന്‍ പേരിട്ട നമ്മുടെ നാട് കണ്ടാല്‍ ...ആര്‍ക്കും തോന്നുക ദൈവം ഇത്ര വൃത്തി കേട്ടവനാണോ എന്ന് മാത്രമാവും..

    ReplyDelete

vishnuprasad or vichooss.