Friday, October 1, 2010

ആസ്സാം ചരിതം ഒടുക്കത്തെ ഖണ്ഡം.......

                                                            രാവിലെതന്നെ ഫോണ്‍ വഴി ചീത്തവിളിച്ച ഒരു കസ്റ്റമര്‍-ന്റെ തള്ളക്കും തന്തക്കും ചേര്‍ത്ത് വിളിച്ചിട്ട് (മനസ്സില്‍) എന്തോ പോയാ അണ്ണാനെ പോലെ ഓഫീസില്‍ അങ്ങനെ ഇരിക്കുവാരുന്നു. അപ്പൊ കണ്ടു മാനേജര്‍മാരെല്ലാം കൂടി ഒടുക്കത്തെ ഒരു ഡിസ്കഷന്‍. എന്താന്ന് നമുക്ക് മനസ്സിലായില്ല. എന്തെരോ ആയിക്കൊട്ടെന്നു വിചാരിച്ചു. അവസാനം IIT -യിലേക്ക് പോകാന്‍ ഓട്ടോ കത്ത് നിന്നപ്പോളാണ്‌ കൂടെ ജോലി ചെയ്യുന്ന പ്രണബ് ജ്യോതി ബോറോ (ഒരാളുടെ പേരാണ്) ഒരു കാര്യം പറഞ്ഞത്. ആസ്സാമില്‍ പുതിയൊരുതരം അസുഖം ഇറങ്ങിയിട്ടുണ്ടത്രേ... അസുഖത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ഒന്നല്ല ഒരായിരം തവണ. ചുമ്മാതല്ല രാവിലെ അവന്മാര്‍ ഇത്രയും വലിയ ഡിസ്കഷന്‍ നടത്തിയത്. അസുഖം എന്നു പറഞ്ഞാല്‍ ഇതാണ് മോനെ അസുഖം. സംഗതി ഇതാണ്; ഈ അസുഗം വന്നാല്‍ പിന്നെ സംഗതികള്‍ ഒന്നും കാണില്ലത്രേ. ആണിനും പെണ്ണിനും ഇതൊരുപോലെ ബാധകമാണ്. ശരിക്കും പറഞ്ഞാല്‍ കുറച്ച് ചീപ്പ്‌ ആണ്. എന്നാലും പറയാണ്ടിരിക്കാന്‍ വയ്യതോണ്ട് പറയുവ. ഈ അസുഖം വന്നു കഴിഞ്ഞാല്‍ പിന്നെ ഈ അസുഖം വന്നവരുടെ മുഖത്തുനോക്കി " നീ വെറുതെ ഇങ്ങനെ തൂക്കി ഇട്ടോണ്ട് നടന്നോ അളിയാ " എന്നും " ആരെ തോല്‍പ്പിക്കാനാടീ ഇങ്ങനെ തള്ളിപ്പിടിചോണ്ട് നടക്കണേ " എന്നും പറയാന്‍ പാടില്ല. കാരണം സംഗതികള്‍ ഒന്നും കാണില്ലത്രേ. " സംഗതികള്‍ക്ക് എന്താ സംഭവിക്കുന്നത്‌? ", "ആണുങ്ങള്‍ക്ക് ഇവിടെയും പെണ്ണുങ്ങള്‍ക്ക്‌ അവിടെയും. അതെന്താടാ അങ്ങനെ? " ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഒന്നും ചോദിയ്ക്കാന്‍ പാടില്ല. കാരണം കഥയില്‍ ചോദ്യം ഇല്ല. ഇതൊക്കെ കേട്ട് ഞെട്ടിയ ഞാന്‍ അറിയതെയോന്നു താഴേക്ക്‌ നോക്കിപ്പോയി. എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം അവന്‍ പറഞ്ഞു " അരേ യാര്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യം ഒന്നും ഇല്ല. ഇതിനൊരു പ്രതിവിധിയുണ്ട് ". അത് കേട്ടപ്പോള്‍ ഒരു സമാധാനം. എവിടെനിന്നാണെന്ന് അറിയില്ല മനസ്സില്‍ ഒരു കുളിര്‍തെന്നല്‍.... പക്ഷേ പ്രതിവിധി കേട്ട ഞാന്‍ ഒരുനിമിഷം കരയണോ ചിരിക്കണോ എന്നറിയാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി. എന്റമ്മച്ചീ ഇങ്ങനെയും ഒരു പ്രതിവിധിയോ?????

                                                                  എന്തായാലും ആ പണ്ടാരം ഞാനങ്ങു പറഞ്ഞു തൊലക്കാം. അതായതു നിങ്ങളുടെ കണ്ണിന്റെ കണ്ണായ, പൊന്നിന്റെ പൊന്നായ സാധനം കാത്തു സൂക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു സകലം ചുണ്ണാമ്പ് ഇരുചെവികളിലും താഴെ കുറച്ച് തേച്ച്പിടിപ്പിക്കുക. സംഗതി സുരക്ഷിതം. ഈ ചുണ്ണാമ്പ് ന്റെ ഒരു ഉപയോഗമേ. ഇത് കണ്ടു പിടിചില്ലാരുന്നെങ്കില്‍ തെണ്ടിപ്പോയനെ എന്നപ്പോ തോന്നി... ഇന്നലെ രാത്രി വന്ന വണ്ടിയിലെ കിളി ചെവിയില്‍ ചുണ്ണാമ്പ് തേച്ചിരുന്നതിന്റെ ഗുട്ടന്‍സ് എനിക്കപ്പോഴാ മനസ്സിലായത്. ഇപ്പൊ റോഡിലിറങ്ങിയാല്‍ കാണാം ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ചെവിയില്‍ ചുണ്ണാമ്പും തേച്ച് നടക്കുന്നത്.... എല്ലാരും ഇല്ലാട്ടോ.. പകുതിയോളം ആള്‍ക്കാര്‍. എന്തിനേറെ പറയുന്നു IIT യുടെ ഉള്ളില്‍ വരെ ഞാന്‍ കണ്ടു പത്തുപന്ത്രണ്ടു ചുണ്ണാമ്പ് തേച്ച ചെവികള്‍. ഇന്നെന്നോടു ഇവിടത്തെ ഒരു ഫ്രണ്ട് ചോദിച്ചു " നീയെന്താടാ ചുണ്ണാമ്പ് ഇടാത്തത്? നിനക്ക് സംഗതികളൊന്നും വേണ്ടേ " എന്നു. "എന്റെ പോന്നു ഈശ്വരാ ഞാന്‍ നിന്നെ വിശ്വസ്സിച്ചാ.. എന്റെ സംഗതികളൊക്കെ നീ തന്നെ കത്തോണേ...... ". ഇതാണ് ഇപ്പൊ ഉള്ള ഒരേയൊരു പ്രാര്‍ത്ഥന.


                                                               ചോക്ലേറ്റ് എന്ന ഫിലിമില്‍ പ്രിഥ്വിരാജ് റോമയോട് പറയുന്നത് പോലെ " ഇന്ന് നീ വേറെന്തു ഇട്ടിട്ടില്ലെങ്കിലും അത് ഇട്ടിട്ടുണ്ടാകും എന്നെനിക്കറിയാം". അതുപോലെയാണ് ഇവിടത്തെ കാര്യങ്ങള്‍. വേറെന്തു ഇട്ടില്ലെങ്കിലും എല്ലാരും കാതില്‍ ചുണ്ണാമ്പ് ഇടാണ്ടിരിക്കില്ല. അതാണ് അവസ്ഥ. എന്റെ പോന്നു സുഹൃതക്കളോട് ഒരു വാക്ക്... " പഴയത് പോലെ ശ്രുതി ശരിയാകുന്നില്ലെങ്കില്‍.. സംഗതികളൊന്നും പഴയതുപോലെ വരുന്നില്ലെങ്കില്‍. ഓര്‍ക്കുക നമ്മുടെ പാവം ചുണ്ണാമ്പ് നെ "................

2 comments:

  1. Thalle.... Enthuvade ithu??

    -
    Shiroy

    ReplyDelete
  2. chetta......
    nammude nattilum ee asukam kand thudagi......
    ee chunnmabu prayogam ellarkum paranju kodukkananm



    balu

    ReplyDelete

vishnuprasad or vichooss.