Monday, June 27, 2011

ഒരു ചെറിയ ചിന്ത...

മോഹന്‍ലാല്‍ തുണി പറിച്ചു അടിക്കുകയോ മമ്മൂട്ടി മീശ പിരിക്കുകയോ ഒക്കെ ചെയ്താല്‍ അത് മലയാളക്കരയില്‍ ന്യൂസ്‌ ആണ്...... നല്ല അടിയൊഴുക്കുള്ള കലക്കന്‍ ന്യൂസ്‌.... ശരിക്കും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഈ ലാലേട്ടനും മമ്മൂട്ടിയും ഒന്നും ഇല്ലാരുന്നെങ്കില്‍ മലയാളക്കരയുടെ അവസ്ഥ എന്താകുമായിരുന്നു എന്നു....? അഥവാ ചിന്തിചിട്ടില്ലെങ്കില്‍ ഇപ്പൊ ചിന്തിക്കു. ഞാന്‍ കുറച്ച് ദിവസങ്ങളായി അതാ ചിന്തിക്കണേ.... (വേറെ പണി ഒന്നും ഇല്ലേ എന്നു ചോദിക്കരുത്.... പ്ലീസ്........) അവസാനം ആലോചിച്ചാലോചിച്ച് ഒരു ഉത്തരം കണ്ടെത്തി.... ഇവനൊന്നും ഇവിടെ ഇല്ലാരുന്നെങ്കില്‍ ഇവിടെ ഒരു മൈ.... സോറി ഒരു പുണ്ണാക്കും സംഭവിക്കില്ലായിരുന്നു എന്ന്....  

അര്‍ഹത ഇല്ലാത്ത ചിലര്‍ അര്‍ഹതയുള്ളവരെ കവച്ചു വെയ്ക്കുന്ന കാഴ്ചയാണ് ഇപ്പൊ കാണാന്‍ സാധിക്കുന്നത്‌... ഇത് കേരളത്തിന്റെയോ ഇന്ത്യയുടെയോ അവസ്ഥയല്ല ലോകത്തിന്റെ അവസ്ഥയാണ്.. പക്ഷെ നമുക്ക് അത്രേം വരെ പോണ്ട.... നമുക്ക് നമ്മുടെ കേരളത്തിന്റെ അവസ്ഥ പറയാം...  ശരിക്കും സിനിമക്കാരെയും ക്രിക്കറ്റ്‌ താരങ്ങളെയും ഒക്കെയാണോ കൂകിവിളിച്ചും കൈ അടിച്ചും പ്രോത്സാഹിപ്പിക്കേണ്ടത്???? ശരിക്കും പറഞ്ഞാല്‍ എല്ലാരും ചെയ്യുന്നത് ഒരു തൊഴിലാണ്.. സിനിമയും അതെ ഒരു തൊഴിലാണ്.. എന്റെ ചോദ്യം ഇതാണ് സിനിമ എന്ന ആ തൊഴില്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തിനു എന്ത് സംഭവിക്കുമായിരുന്നു? ശ്രീശാന്ത്‌ ക്രിക്കറ്റ്‌ കളിച്ചില്ലെങ്കില്‍ എന്താ സംഭവിക്കുക? കളിച്ചോണ്ട് എന്താ ഇപ്പൊ സംഭവിച്ചത്? ഇത് ഇപ്പൊ വായിക്കുന്ന ആര്‍ക്കെങ്കിലും എന്തേലും കിട്ടിയോ?. എന്തേലും നഷ്ടപെട്ടോ?. ഇല്ല അല്ലെ?  പക്ഷെ തോട്ടിപ്പണി ചെയ്യുന്നവന്‍ ഇല്ലെങ്കിലോ? ഇവിടെ തെരുവുകള്‍ ചീഞ്ഞു നാറും, മാറാവ്യാധികള്‍ വരും.. അങ്ങനെ ഒരായിരം തൊഴിലുകള്‍.. ആശാരിമാര്‍, കെട്ടിടം പണിക്കാര്‍, ഓട്ടോ ഡ്രൈവേര്‍സ്, എന്ജിനീര്‍, ഡോക്ടര്‍ എന്ന് വേണ്ട ചെരുപ്പ് കുത്തികളുടെ ജോലിക്കുവരെ ഒരു മഹത്വമുണ്ട്.. വെറുതെ മൊബൈല്‍ എടുത്തു കുത്തി കുത്തി വിളിക്കുമ്പോള്‍  അല്ലേല്‍ കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് അല്ലേല്‍ ഗൂഗിള്‍ എന്ന് ടൈപ്പ് ചെയ്തു  എന്റര്‍ അടിക്കുമ്പോള്‍ ഓര്‍ക്കാറുണ്ടോ  അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ??? നിങ്ങളുടെ ഒരു നിമിഷത്തെ സന്തോഷത്തിനായി  തല പുകച്ചു  തല പുകച്ചു വട്ടായിരിക്കുന്ന കുറെ ജന്മങ്ങളെ? നമുക്ക് സ്വസ്ഥമായി ഉറങ്ങാനായി അങ്ങ് അതിര്‍ത്തിയില്‍ ഉറങ്ങാതിരിക്കുന്ന ലക്ഷക്കണക്കിന്‌ പാവം ജവാന്മാരെ? രാജ്യത്തിന്‌ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാരെ? ഇങ്ങനെ നേരിട്ടോ അല്ലാതെയോ നമ്മള്‍ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. അവരിലെങ്കില്‍ ഒരു നിമിഷതെക്കെങ്കിലും ലോകം സ്തംഭിക്കും  ഒരാളെങ്കിലും വിഷമിക്കും. അത് തന്നെയാണ് ഒരു യഥാര്‍ത്ഥ ജോലിയുടെ മഹത്വവും.  അവരല്ലേ യഥാര്‍ത്ഥ ഹീറോസ്? പക്ഷെ എനിക്കും നിങ്ങള്‍ക്കും ആവശ്യമുള്ള ജോലി ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പരിഗണനയോ പ്രശംസയോ ഒന്നും കിട്ടാറില്ല എന്നതല്ലേ സുഹൃത്തേ പച്ചയായ സത്യം ? 

 എല്ലാ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്... സിനിമ വേണ്ട എന്നല്ല. വേണം. ബോറടിച്ചിരിക്കുമ്പോള്‍ നമ്മളെ ചിരിപ്പിക്കാന്‍ ഒരു സിനിമയ്ക്കു കഴിയും എന്നുണ്ടെങ്കില്‍ സിനിമയും വേണ്ടപ്പെട്ടത്‌ തന്നെയാണ്. അവിടെയും പക്ഷെ നമ്മള്‍ ശരിക്കുള്ള ഹീറോസ്സിനെ കാണാതെ പോകുന്നു. ഒരു നല്ല സിനിമയുടെ പുറകില്‍ വര്‍ക്ക്‌ ചെയ്ത ഒരുപാട് പേരെ. വെറുതെ ഒന്ന് നോക്കിയിട്ട് ഹാ കൊള്ളാം എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ നമ്മള്‍ പറഞ്ഞു കളയുന്ന ഒരു പോസ്ടറിനു പിന്നില്‍ ഒരാളുടെ ദിവസങ്ങളോളം നീണ്ട ചിന്തയും ആശയവും ഉണ്ടാകും.. അതൊന്നും നമ്മള്‍ കാണാറില്ല അല്ല കാണാന്‍ ശ്രമിക്കാറില്ല. നമുക്ക് കാര്യം നമ്മുടെ മുന്നില്‍ നിറഞ്ഞാടുന്ന നായികയും സുന്ദരനായ നായകനും ഒക്കെ ആണ്. ഇതിനാണ് കാരണവന്മാര്‍ പറയുന്നത് കണ്ണുണ്ടായാല്‍ പോര കാണണം എന്ന്... ജീവിതത്തിലെ യഥാര്‍ത്ഥ നായകന്മാര്‍ക്ക്  നല്ല വെളുപ്പ്‌ നിറവും ആറ് കട്ട ബോഡി ഒന്നും ഉണ്ടാകണം എന്നില്ല.  തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു മനസ്സും തളരാന്‍  തയ്യാറാകാത്ത കൈകളും മാത്രം ഉണ്ടായാല്‍ മതി.  അര്‍ഹത ഇല്ലാത്തവരെ ആരാധിക്കുന്ന ഒരു വിഡ്ഢി സമൂഹത്തിലാണ് ഇന്ന് ഞാനും നിങ്ങളും.. ഇവിടെ നിന്നൊരു മോചനം അസാധ്യം.. കാരണം ആരും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ആലോചിക്കാറില്ല... അനര്‍ഹരെ ആരാധിക്കാതെ അര്‍ഹരായവരെ തിരിച്ചറിയുക.. സ്വന്തം വ്യക്തിത്വത്തെ ആരാധിക്കുക.. അതിനെ പഠിക്കാന്‍ ശ്രമിക്കുക.. അങ്ങനെ സൂഷ്മമായി പഠിച്ചു നമ്മുക്കതിനെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ ശ്രമിക്കാം...   

No comments:

Post a Comment

vishnuprasad or vichooss.