Wednesday, September 14, 2011

പായസോം ഫ്രൂട്ട് സലാഡും പിന്നെ വാപ്പചിയുടെ എ ടി എം കാര്‍ഡും.

           ഉത്രാട തലേന്ന്  രാത്രി ഓഫീസിലെ ഒരു സുന്ദരിയുമായുള്ള പതിവ് രാത്രി സംഭാഷണത്തിന്റെ ഇടയ്ക്കു അറിയാണ്ട് പറഞ്ഞു പോയി നാളെ മുതല്‍ ഓണം അതായതു മലയാളികളുടെ എമണ്ടന്‍ ഉത്സവം സ്റ്റാര്‍ട്ട്‌ ചെയ്യുകയാണ് എന്നു. പിന്നെ അവള്‍ അതിനെക്കുറിച്ചായി ചോദ്യം. പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഞാനങ്ങു വാചാലനായി. നമ്മള്‍ ഭയങ്കര സദ്യയൊക്കെ ഉണ്ടാക്കും ലാസ്റ്റ് ഓണത്തിനും അങ്ങനാരുന്നു. സദ്യയൊക്കെ ഉണ്ടാക്കി ഓഫീസിലെ എല്ലാര്‍ക്കും കൊടുത്താരുന്നു എന്നൊക്കെ പറഞ്ഞു. ഈ പറയുന്ന കക്ഷി ലാസ്റ്റ് ഓണത്തിന് എന്റെ ഓഫീസില്‍ ജോയിന്‍ ചെയ്തിട്ടില്ലാരുന്നു. പക്ഷെ കള്ളമല്ല പറഞ്ഞത് കഴിഞ്ഞ ഓണത്തിന് സദ്യയൊക്കെ ഉണ്ടാക്കി വളരെ വേണ്ടപ്പെട്ട ഫ്രെണ്ട്സിനു മാത്രം കൊടുത്താരുന്നു. ഇത്തവണത്തെ ഓണത്തിനും അതാ പ്ലാന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഐ അം സൊ എക്സൈറ്റെഡ്   എന്നു. പടച്ചോനെ പണി പാളിയാ എന്നു അറിയാണ്ട് വിളിച്ചു പോയി. ഇനി ഇപ്പൊ സദ്യ കൊടുത്താലെ പറ്റൂ. അങ്ങനെ ആ ദിവസം കടന്നു പോയി.  ഓഫീസിലെ തിരക്കുകള്‍ കാരണം നമ്മളും ഉത്രാട പകലും കടന്നു പോയി. രാത്രി ഒരു ഏഴു മണി കഴിഞ്ഞ ഞാന്‍ റൂമില്‍ എത്തിയെ. വെറുതെ ചോദിച്ചു നാളെ ഓണം ആഘോഷിക്കണ്ടേ എന്നു. വെറുതെ ഓണം ആഘോഷിക്കാനുള്ള കൊതി കൊണ്ടല്ല. മനസ്സില്‍ മറ്റവളുടെ മുഖംആയിരുന്നു. അവളാണേല്‍ സൊ എക്സൈറ്റെഡ്... സൊ ഞാനും എക്സൈറ്റെഡ്.  വിനീഷിനോട് പറഞ്ഞപ്പോള്‍ അവനു നൂറു വട്ടം സമ്മതം. അവനും സൊ എക്സൈറ്റെഡ് ആണെന്ന് തോന്നണു. അങ്ങനെ വാപ്പചിയെ ഉന്തി തള്ളി എണീപ്പിച്ചു നമ്മള്‍ ഉത്രാട ദിന പര്‍ചെസിനു ഇറങ്ങി.


ഉത്രാട പാച്ചില്‍ .
 

           നമ്മള്‍ ആദ്യം പച്ചകറി കടയില്‍ പോയി. നമ്മളെ കണ്ടപ്പോഴേ കടക്കാരന്‍ മാമന് കാര്യം മനസ്സിലായി. പുള്ളി ചോദിച്ചു നാളെ നിങ്ങളുടെ ഫെസ്ടിവല്‍ ആണല്ലേ??? എന്താ അതിന്റെ പേര് പോണമോ??? ഞാന്‍ പറഞ്ഞു പോണം അല്ല മാമ ഓണം. പുള്ളിക്ക് ഒരു വിധം പച്ചകറികളുടെം മലയാളം പേരറിയാം. അങ്ങനെ അവിടെ കണ്ട ഒരു വിധം എല്ലാ സാധനോം വാങ്ങി. ചേന കിട്ടിയല്ല എന്നൊരു ചെറിയ വിഷമം ഒഴിച്ചാല്‍ ബാക്കിയെല്ലാം ഓക്കേ ആയിരുന്നു. ഓണ സാധ്യയല്ലേ.. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വാങ്ങണമായിരുന്നു. ബാച്ചിലര്‍ ലൈഫിന്റെ എല്ലാ വൃത്തികേടുകളും (എല്ലാം ഇല്ല കേട്ടാ.. കുറച്ച്) അവിടെ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം ഒന്നെന്നു തുടങ്ങണമായിരുന്നു. കറി വെയ്ക്കാനുള്ള പാത്രങ്ങള്‍ സഹിതം എല്ലാം ഒന്നെന്നു വാങ്ങി. പച്ചക്കറികളും  പാത്രങ്ങളുമൊക്കെ വാങ്ങി വന്നപ്പോള്‍ എന്റേല്‍ ഉണ്ടാരുന്ന  കാശും തീര്‍ന്നു ഒരുവിധം സമയോം തീര്‍ന്നു. പിന്നെ പല വ്യഞ്ജനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കേറി. ഞാന്‍ കേറീല.. അത് വരെ വാങ്ങിയ ചട്ടിക്കും കലത്തിനുമൊക്കെ കാവലായി ഞാന്‍ വെളിയില്‍ ഇരുന്നു. എല്ലാം കഴിഞ്ഞു എന്നു തോന്നിച്ചു കൊണ്ട് വിനീഷ് പുറത്തു വന്നു പക്ഷെ ഒന്നും കഴിഞ്ഞിട്ടില്ലാരുന്നു. അവന്‍ വന്നു ഒരു ആറു രൂപ ചോദിച്ചു അപ്പോള്‍ ഞാന്‍ കറക്റ്റ് ആറു രൂപ കൊടുത്തു. അവന്‍ പറഞ്ഞു ആറു എന്നു പറഞ്ഞാല്‍ അറുന്നൂറു എന്നാണ്  എന്നു. ഓഹോ ഇപ്പൊ അങ്ങനെ ആയോ എന്നു ചോദിച്ചു കൊണ്ട് ഞാനെന്റെ വാല്ലെറ്റ് തപ്പി. ഹാ കൃത്യം അറുന്നൂറു ഉണ്ട്. അത് കിട്ടീട്ടും ചങ്ങാതി  അവിടെ നിന്ന് കൂട്ടീം കുറച്ചും നോക്കീട്ടു പറഞ്ഞു ഇനി ഒരു നൂറു കൂടി വേണം. ശ്ശെടാ ..ഇത് വലിയ എടങ്ങേറ് ആയല്ലോ.. ഞാന്‍ തപ്പി... വേണ്ടും തപ്പി... എവിടെ കിട്ടാന്‍... നാണം കേടുമോ എന്ന ഘട്ടം വന്നപ്പോള്‍ പതിവ് പോലെ നമ്മുടെ രക്ഷകന്‍ അവതരിച്ചു. വാപ്പചിയുടെ എ ടി എം കാര്‍ഡ്‌. പിന്നെ എല്ലാം അവന്റെ കളിയാരുന്നു.. അവനില്‍ വിശ്വാസം അര്‍പ്പിച്ചു നമ്മളിതാ മുന്നോട്ടു പോകുന്നു. സഖാക്കളേ മുന്നോട്ടു... മുന്നോട്ടു.. മുന്നോട്ടു..  മുന്നോട്ടു.......

തിരുവോണം.

           രാവിലെ നാല് മണിക്ക്  എണീറ്റ്‌.. കട്ട്‌.. കട്ട്‌..   സോറി രാവിലെ ആറ് മണി... കട്ട്‌ ...     ഓക്കേ. ഫൈനല്‍.. രാവിലെ എട്ട്‌ മണീക്ക് എണീറ്റ്‌ പണി തുടങ്ങി... ആദ്യം തന്നെ തേങ്ങ ഉടച്ചെടുത്ത് ഞാന്‍ ചിരകാന്‍ തുടങ്ങി. വാപ്പചീം വിനീഷും പച്ചക്കറികള്‍ അരിയാനും... രാജ്മോഹനും സെല്‍വനും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാരുന്നു. ഓണം മലയാളീസ്സിന്റെ ഉത്സവം അല്ലെ എന്ന ഭാവത്തില്‍.... എല്ലാത്തിനും ചുക്കാന്‍ പിടിച്ചു സവീഷ് ഓടി നടക്കുന്നുണ്ടാരുന്നു. പായസ്സത്തിനു വേണ്ട തേങ്ങ ചിരകി കഴിഞ്ഞു ഞാനും വിനീഷും അത് പിഴിഞ്ഞ് അതിന്റെ പാലെടുത്തു. അപ്പൊ കാര്‍ത്തിക്കും എത്തിയാരുന്നു. പിന്നെ അവന്മാരുടെ വിധി അല്ലാരുന്നോ... മിനിമം ഒരു പതിനഞ്ചു തവണയെങ്കിലും നമ്മുടെ തമിഴ് സഹോദരന്മാര്‍ പുറത്തു പോയിട്ടുണ്ടാകും... ഓരോന്നും വാങ്ങാന്‍. ഒരു പ്രാവശ്യം പോയപ്പോള്‍ പോലീസും പൊക്കി... അര്‍ സി  ബുക്ക് ഇല്ലാത്തതിന്. ഇരുന്നൂറു രൂപ കൊടുത്തു അത് ഒതുക്കി .  ബലരാമനും ബാധുരിയും ഫുള്‍ ഹെല്പ്പുമായി ഇവിടെ ഉണ്ടാരുന്നു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വാപ്പച്ചി സ്പെഷ്യല്‍ അവിയല്‍ റെഡി ആയി. അത്  കഴിഞ്ഞു സാമ്പാര്‍. അതും വാപ്പച്ചി സ്പെഷ്യല്‍. പിന്നെ വിനീഷിന്റെ മാസ്റ്റര്‍ പീസ് പായസ്സം..  ശരിക്കും അത് മാസ്റ്റര്‍ പീസ് ആയിരുന്നു എന്ന് തന്നെ പറയണം .. പിന്നെ ചിക്കന്‍ കറി, സാലഡ്, തോരന്‍, അച്ചാറ്, പപ്പടം എന്നു വേണ്ട അങ്ങനെ എല്ലാം. ഇതൊക്കെ കേട്ടിട്ട് നീയെന്തു കോപ്പാടാ ചെയ്തെ എന്നു എന്നോട് ചോദിക്കരുത്... അതാണ് പറഞ്ഞു വരുന്നത്. 
                   
                ഒരു ഒരു മണി ആയിക്കാണും വാപ്പച്ചി പറഞ്ഞു ഓഫീസില്‍ പോയി എല്ലാരേം ക്ഷണിക്കാന്‍... ഉണ്ടാക്കിയ എല്ലാത്തിനും നമ്മള്‍ വിചാരിച്ചതിനേക്കാള്‍ രുചി ഉണ്ടായിരുന്നു. അതാ ഈ എല്ലാരേം വിളിക്കാന്‍ പറഞ്ഞെന്റെ പിന്നിലെ ഗുട്ടന്‍സ്. ഞാന്‍ നേരെ ഓഫീസില്‍ പോയി.. കൂടെ കാര്‍ത്തിക്കും രാജ്മോഹനും. അവന്മാര്‍ പോകുന്നെന് മുന്‍പേ ഭയങ്കര ഒരുങ്ങല്‍ ആയിരുന്നു... അതിന്റെ പിന്നിലെ ചേതോ വികാരം പിന്നീടാണ് മനസ്സിലായത്..  അവന്മാര്‍ നമ്മുടെ സുന്ദരിമാരെ  പ്രത്യേകം ക്ഷണിക്കാന്‍ വേണ്ടി വന്നതാന്നു.  ആദ്യം നമ്മുടെ തലവനെ നോക്കി... റൂമില്‍ ഇല്ല.. അത് എപ്പോഴും അങ്ങനാണല്ലോ.. ചങ്ങാതി അവിടെ ഉണ്ടാകാറില്ലല്ലോ.. ക്ഷണം ഞാന്‍ ഫോണ്‍ മുഘേന അറിയിച്ചു. പിന്നെ എല്ലാരേം ക്ഷണിച്ചു.. ആരേം വിട്ടില്ല.. നമ്മുടെ എക്സൈറ്റെഡ് സുന്ദരിയെ പ്രത്യേകം ക്ഷണിച്ചു. എല്ലാരേം ക്ഷണിച്ചു ക്ഷണിച്ചു പോയപ്പോള്‍ മുകളിലത്തെ നിലയില്‍ നമ്മുടെ തലവനെ കണ്ടു. പുള്ളി ചോദിച്ചു എല്ലാരേം ക്ഷണിച്ചോ എന്നു. ഞാന്‍ പറഞ്ഞു ഹാ. എല്ലാരേം ക്ഷണിച്ചു... എല്ലാരേം ക്ഷണിച്ചു എന്നു പറഞ്ഞപ്പോള്‍ പുള്ളിക്ക് വിശ്വാസം വരണില്ല.. അത്രക്കൊക്കെ നിങ്ങള്‍ കരുതീട്ടുണ്ടോ എന്നൊരു ചോദ്യോം.... ഞാന്‍ പറഞ്ഞു പിന്നില്ലേ??? സാറ്  വന്നു നോക്ക്... നമ്മള് പുലികളല്ലേ... പിന്നെ അത് കഴിഞ്ഞു ഞാനും സവീഷും കൂടി പോയി പഴ  വര്‍ഗ്ഗങ്ങള്‍ വാങ്ങി വന്നു... എന്നിട്ടൊരു കിടിലന്‍ ഫ്രൂട്ട് സലാഡും ഉണ്ടാക്കി... എന്റെ സ്പെഷ്യല്‍ എന്നു പറയാന്‍ പറ്റുന്ന ഒരു ഐറ്റം അതാരുന്നു.... മൈഡ് ബൈ വിഷ്ണുപ്രസാദ്‌ ... 
                  
                പിന്നെ ഫുള്ളി പ്ലാനിംഗ് ആയിരുന്നു. വാപ്പചിക്ക്  ടി അര്‍ സി ഇന്‍-ചാര്‍ജ്  എന്നതിനേക്കാള്‍ എവെന്റ്റ്‌ മാനേജര്‍ എന്ന ജോലിയാകും കൂടുതല്‍ യോജിക്കുക എന്നെനിക്കു തോന്നി. റൂം എല്ലാം ഇന്നലെ തന്നെ വെടിപ്പാക്കിയാരുന്നു. അവിടേം തന്റെ  പതിവ് ശൈലിയില്‍ വാപ്പച്ചി അവന്മാരെ ഉപധേശിക്കുന്നുണ്ടാരുന്നു . എനിക്ക് തന്ന റെസ്പോണ്‍സിബിളിടി എന്താണ് എന്നു വച്ചാല്‍ വരുന്ന അതിഥികളെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുക എന്നതാണ്. ഈ എന്റര്‍ടൈന്‍ എന്നുവച്ചാല്‍ അവരോടു തമാശ പറയുക, സിനിമ ഇട്ടു കൊടുക്കുക അങ്ങനെ അങ്ങനെ. അല്ലാതെ വേറൊന്നും വിചാരിക്കല്ലേ... പ്ലീസ്...  അങ്ങനെ ഓരോരുത്തര്‍ക്കും ഓരോരോ ജോലികള്‍.  സത്യം പറയാല്ലോ...  എല്ലാം നല്ല വെടിപ്പായിട്ടു തന്നെ നടന്നു... ശരിക്കും അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആയ്യിരുന്നു അത്. ആദ്യം തന്നെ നമ്മുടെ കിടിലങ്ങളായ സഹോദരങ്ങള്‍ ഫുഡ്‌ കഴിച്ചു. പിന്നെ ഓരോരുത്തരായി ഓരോരുത്തരായി വരുകയല്ലരുന്നോ.... എന്റമ്മേ... ഇതിനിടക്ക്‌ ഞാന്‍ എനിക്ക് തന്ന ജോലി മനോഹരമായി തന്നെ ചെയ്യുന്നുണ്ടാരുന്നു. ഇടയ്ക്കു പോയി ഞാന്‍ ഉണ്ടാക്കിയ എന്റെ സ്വന്തം ഫ്രൂട്ട് സലാഡ്  എല്ലാര്‍ക്കും വിളമ്പും. പിന്നെ വന്നു എല്ലാരേം എന്റര്‍ടൈന്‍ ചെയ്യിപ്പിക്കും കൂടെ ഞാനും എന്റര്‍ടൈന്‍ ചെയ്യും.. ഹാ ഹാ നല്ല രസമുള്ള ജോലി... അങ്ങനെ എല്ലാരും വന്നു നല്ല പോലെ തിന്നു. ഒരു സുന്ദരി പായസം അമ്മക്കാന്നും പറഞ്ഞു പൊതിഞ്ഞു കൊണ്ട് പോകുന്നുണ്ടാരുന്നു. എനിക്കപ്പോ സഹോദര സ്നേഹം ഉണര്‍ന്നു. ഞാൻ അവളോട്‌ ചോദിച്ചു "ഇത്ര മതിയോ??? വേണേല്‍ ഞാന്‍ കുറച്ചുകൂടി എടുത്തു തരാം..." അവള്‍ പറഞ്ഞു "വേണ്ട,, ഇത് മതി... പറ്റുമെങ്കില്‍ ആ ഫ്രൂട്ട് സലാഡ് ഒരു ഗ്ലാസ്‌ എടുത്തു തന്നോളൂ... "എന്റെ മനസ്സില്‍ ഒഅരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. ഈശ്വരാ എന്റെ ഫ്രൂട്ട് സലാഡ് -നും ഫാന്‍സോ???? എല്ലാര്‍ക്കും എല്ലാം ഇഷ്ടമായി.. തലവനും വന്നു.. കഴിച്ചു... അവസാനം കൊറിയര്‍ -ലെ ആള്‍ക്കാരും ഓഫീസിലെ സെക്യൂരിറ്റിയും വരെ വന്നു കഴിച്ചു പോയപ്പോള്‍ അവരുടെ വയറുപോലെ നമ്മുടെ മനസ്സും നിറഞ്ഞു. പക്ഷെ ഒഴിഞ്ഞ പാത്രങ്ങള്‍ നമ്മളെ നോക്കി പല്ലിളിച്ചു കാണിച്ചു.  എല്ലാം കഴിഞ്ഞു പിന്നെ കണ്ട കാഴ്ചകള്‍ ഹൃദയ ഭേദകമായിരുന്നു. ഫ്രൂട്ട് സലാഡ് പാത്രം വഴിച്ച് നക്കുന്ന വാപ്പച്ചി.. പായസ പാത്രത്തില്‍ നിന്നും ചുരണ്ടി തിന്നുന്ന സവീഷ് .. അത് കണ്ടു നെടുവീര്‍പ്പെടുന്ന വിനീഷ്... അങ്ങനെ അങ്ങനെ.. ഒന്നും കിട്ടിയില്ലല്ലോ എന്ന് പരിതപ്പിക്കുന്ന സെല്‍വന്‍. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ... നമ്മള്‍ ഉണ്ടില്ലേലും ഒരുപാട് പേരെ ഉണ്ണിച്ചു  എന്ന ഒരു ചാരിതാര്‍ത്ഥ്യം ഉണ്ട്.... അതില്‍ അഭിമാനിക്കാം നമുക്ക്... എല്ലാത്തിനും വാപ്പചിക്കും വപ്പചിയുടെ എ ടി എം കാര്‍ഡിനും ഒരായിരം നന്ദി....
  പിന്നെ പ്രത്യേകിച്ച് ആ സുന്ദരിക്കും.... കാരണം അവളായിരുന്നല്ലോ ഇതിന്റെ ഒരു അതു..... ഏതു???             
                   
               എല്ലാം കഴിഞ്ഞു എല്ലാരും പോയി.. അപ്പൊ ഒരു താങ്ക്സ്  മെസ്സേജ്  ഫ്രം ദി എക്സൈറ്റെഡ് സുന്ദരി. കൂടെ ഒരു ചോദ്യോം... ഞാനെന്താ ഉണ്ടാക്കിയെന്നു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാനാ ഉള്ള സത്യം തുറന്നു പറഞ്ഞു... ആ ഫ്രൂട്ട് സലാഡ് മാത്രമേ ഉണ്ടാക്കിയുള്ളൂ എന്നു... അപ്പൊ ഒരു റിപ്ലേ... "ഇന്റെരിസ്ടിങ്ങിലി ഐ ലൈക്‌ ദി ഫ്രൂട്ട് സലാഡ് മോസ്റ്റ്‌.".... ദൈവമേ വീണ്ടും ലഡ്ഡു....ലഡ്ഡു എന്ന് വച്ചാൽ നല്ല ഒന്ന് ഒന്നര ലഡ്ഡു-കൾ....  ലഡ്ഡുകളുടെ അഭിഷേകം എന്റെ മനസ്സില്‍......

No comments:

Post a Comment

vishnuprasad or vichooss.