Wednesday, April 10, 2013

ആ ഞാൻ എവിടെയാണ് ??

ആ ഞാൻ എവിടെയാണ് ?? പുഴകളെ സ്നേഹിച്ച, പാറ മുകളിലും തോട്ടിൻ വരമ്പുകളിലും, പായൽ പിടിച്ച കുളക്കടവുകളിലും ഓജസ്സോടെ ഓടി നടന്ന ആ ഞാൻ. നട്ട പാതിരാക്ക്‌ കൂരിരുട്ടത് ഇടതൂര്ന്ന മരങ്ങള്ക്ക് ഇടയില്ലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ അനായാസം  ഓടിയിരുന്ന, പാതിരാക്കളിൽ നാഗ മാണിക്യം തേടി കൂടുകാരുമായി ഇടുങ്ങിയ പാറ ഇടുക്കുകളിൽ കാത്തിരുന്ന ഞാൻ, വെള്ളിയാഴ്ച കാവുകളെ പ്രണയിച്ച ആ ഞാൻ ഇന്നെവിടെയാണ്‌??? അന്നെന്റെ ഓരോ ചലനത്തിനും അര്തമുണ്ടായിരുന്നു. വാക്കുകള്ക്കും അപ്പുറം മറ്റെന്തോ ഒരു അർത്ഥം. പുലരികൾക്ക് വർണനാതീതമായ തെളിച്ചമുണ്ടായിരുന്നു . അവിടെ കളി ചിരികൾ ഉണ്ടായിരുന്നു, കണ്ണീരുണ്ടായിരുന്നു. അവക്കൊക്കെ അവയുടേതായ അര്തവും വ്യാപ്തിയും ഉണ്ടായിരുന്നു. ഇന്നൊ... ആരോ കീ കൊടുത്തു വിട്ട പാവയെ പോലെ എന്തോ ചെയ്യുന്നു. ഒന്നിനും ഒരര്തവും ഇല്ലാത്ത എന്തൊക്കെയൊ.... 

1 comment:

  1. കാലം മാറുമ്പോൾ നമ്മുടെ കുട്ടിത്തം വിട്ടുമാറുംപോൾ പലപ്പോഴും നമ്മൾ നമ്മളല്ലാതെയായി മാറുന്നു അല്ലേ വിഷ്ണു ചേട്ടാ.. പുതിയ എഴുത്തുകൾ ഒന്നുമില്ലേ.. :)

    ReplyDelete

vishnuprasad or vichooss.